ഫയര്‍ഫോക്സ് -3.1 മുതല്‍ വീഡിയോ(ഓഡിയോയും) പിന്തുണ ബ്രൌസറില്‍ തന്നെ തുന്നിച്ചേര്‍ക്കുകയാണു്. HTML5-ല്‍ പറയുന്ന video(and audio) ടാഗ് ഉപയോഗിച്ചു് താളിന്റെ ഘടനയോടൊപ്പം തന്നെ വിന്യസിക്കാനാവുന്നതാണു്. അതായതു്, ജാവാസ്ക്രിപ്റ്റോ ജാവാ ആപ്‌ലെറ്റോ ഫ്ലാഷ് പോലുള്ള വൃത്തികേടുകളോ വേണമെന്നില്ല. കെട്ടുപാടേതുമില്ലാത്ത Ogg എന്ന സ്വതന്ത്ര ഫോര്‍മാറ്റാണു് ഇതിനുപയോഗിക്കേണ്ടതു്. കൂട്ടത്തില്‍ SVGയും മേമ്പൊടിക്ക് ജാവാസ്ക്രിപ്റ്റുമൊക്കയുണ്ടെങ്കില്‍ പേജില്‍ ധാരാളം അഭ്യാസങ്ങള്‍ക്കു് വകുപ്പുമുണ്ടു്.
മറ്റൊരു പ്രധാന വിശേഷത CSS-ല്‍ @font-face ഉപയോഗിച്ചുള്ള വെബ് ഫോണ്ടു് പിന്തുണയാണു്. ലഭ്യമായ ഫോണ്ടു് ഉപയോഗിച്ചു് പേജ് പ്രദര്‍ശിപ്പിക്കുകയും, പിന്നീട് നിര്‍ദ്ദിഷ്ട ഫോണ്ടു്(പേജ് സ്ഥിതി ചെയ്യുന്നിടത്തുണ്ടാകണം അതു്) കൊണ്ടുവന്നു് താള്‍ പുതുക്കുകയും ചെയ്യാന്‍ ഇതു് സഹായകമാകും.(തല്ക്കാലം ഇതു് GNU/Linux ല്‍ ലഭ്യമാകില്ല എന്നാണറിയുന്നതു്)
ഇവ കൂടാതെ മറ്റനേകം വിശേഷതകളും 3.1 സമ്മാനിക്കുന്നുണ്ടു്. തുടര്‍ന്നു്, ഇതിന്റെയെല്ലാം ഫലം ഐസ്‌വീസല്‍(custom built, rebranded Firefox), ഐസ്‌കേറ്റ്(a GNU fork of Firefox) എന്നിവയിലും ലഭ്യമാകും.
