കീബോര്‍ഡ് ആകപ്പാടെ മലയാളം ആക്കിയാലെങ്ങനെയിരിക്കും?

അതായതു് Ctrl,Alt,Shift,Esc ഇത്യാദികള്‍ക്കു് മലയാളം പതിപ്പു് ഉണ്ടായാല്‍ ….

ചില കാട്ടുചിന്തകള്‍:
Ctrl      =    പിടി
Alt       =    വലി
Shift    =    മാറ്റം
Esc      =   വിടു്
Tab      =   ചാട്ടം
Del      =    കള
Insert   =   ഇട/തിരു
Home   =   ആദി
End      =  അന്തി
Enter/Return  = തട്ടു്/മറി
……..
……….
(കൂടുതല്‍ പടത്തില്‍)

അപ്പോള്‍:
Ctrl+k  =   ‘ക’ പിടി
Ctrl+Shift+k  =  ‘ക’ മാറ്റിപ്പിടി
Alt+l    =    ‘ത’ വലി
………
…………
Alt+F4 =   ‘നാലു്’ വലി
………
…………
അങ്ങനെയെങ്കില്‍ Ctrl+Alt+Del ?
‘പിടിച്ചുവലിച്ചുകള’. ഹല്ല പിന്നെ! :)